EVENTS
GALLERY
Detailed View of ക്ഷത്രിയ സംഗമം
ക്ഷത്രിയ സംഗമം
ക്ഷത്രിയ സംഗമം

ഡിസംബര്‍മാസ പരിപാടികളായ ‘ക്ഷത്രിയ സംഗമവും’, ‘തിരുവാതിര ആഘോഷവും’ തൃപ്പൂണിത്തുറ എന്‍.എസ്സ്.എസ്സ്  സെന്‍ട്രല്‍ കരയോഗം ജൂബിലി ഹാളില്‍ ഡിസംബര്‍ 24നു വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 2.30 ന്‌ മഹാറാണി പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി ഉദ്ഘാടനം ചെയ്തു.

            സുപ്രസിദ്ധ ഗാന രചയിതാവായ ശ്രീ. സന്തോഷ്‌ വര്‍മ്മ എഴുതി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെ ആരംഭിച്ച ക്ഷത്രിയ സംഗമ വേളയില്‍‍, കേരളത്തിലെ വിവിധ മുന്‍കാല രാജകുടുംബങ്ങളില്‍ പെട്ട പ്രമുഖരായ വൃന്ദാ ദേവി തമ്പുരാന്‍ (കൊച്ചി), ടി ആര്‍ രാമ വര്‍മ്മ (സാമൂതിരി), സി കെ രവീന്ദ്ര വര്‍മ്മ രാജ (കോലത്തിരി – ചിറക്കല്‍), എം ദിവാകര രാജ (തലപ്പിള്ളി), പി ജി ഗോദ വര്‍മ്മ രാജ (പൂഞ്ഞാര്‍), അനൂപ്‌ ആര്‍ വര്‍മ്മ (തെക്കുംകൂര്‍), കെ സി സി രാജ (കോട്ടക്കല്‍), ഡോ. ശിവ പ്രസാദ് (കൊടുങ്ങല്ലൂര്‍) എന്നിവര്‍ നിലവിലുണ്ടായിരുന്ന  വിവിധ രാജകുടുംബങ്ങളെ പ്രതിനിധീകരിച്ചു സംസാരിച്ചു. കെ എന്‍ സുരേന്ദ്രനാഥ വര്‍മ്മ (അധ്യക്ഷന്‍, ക്ഷത്രിയ ക്ഷേമ സഭ), എം രവി വര്‍മ്മ രാജ (എഡിറ്റര്‍, ക്ഷാത്രസ്പന്ദനം), കെ ബി രാമചന്ദ്രന്‍ (അധ്യക്ഷന്‍, എറണാകുളം ജില്ലാ ക്ഷത്രിയ ക്ഷേമ സമിതി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

            പന്തളം രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗവും, തൃപ്പൂണിത്തുറയില്‍ താമസിക്കുന്നതുമായ ശ്രീമതി. സുമതി തമ്പുരാട്ടിയെ (ശ്രീനിലയം കൊട്ടാരം, പന്തളം)  സമാജം മുന്‍ പ്രസിഡണ്ട്‌ ശ്രീമതി. കെ സരോജം പൊന്നാട അണിയിച്ച് ആദരിച്ചു.

            ഇതോടൊപ്പം ശ്രീദേവി വര്‍മ്മയും സംഘവും അവതരിപ്പിച്ച തിരുവാതിര, കുമാരി. ഗോപികാ വര്‍മ്മയുടെ വീണക്കച്ചേരി, സംഗീതാ വര്‍മ്മയും സംഘവും അവതരിപ്പിച്ച  ദീപം നൃത്താരാധന, രാജേഷ്‌ വര്‍മ്മയും സംഘവും അവതരിപ്പിച്ച കാക്കാരശി നാടകം എന്നിവയും, തൃപ്പൂണിത്തുറ വനിതാ കഥകളി സംഘം അവതരിപ്പിച്ച ‘ഗീതോപദേശം’ കഥകളിയും ഉണ്ടായിരുന്നു.

            തുടര്‍ന്ന് പതിവായി സമാജം നടത്തിവരുന്ന തിരുവാതിര ആഘോഷത്തോടനുബന്ധിച്ചുള്ള എട്ടങ്ങാടി, പൂത്തിരുവാതിര, നൊയമ്പു ഭക്ഷണം എന്നിവയും ഉണ്ടായിരുന്നു.

            ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാഭിഷേക പരിപാടികളുടെ ഭാഗമായി വരും മാസങ്ങളില്‍  ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അവബോധനവും, മെഡിക്കല്‍ ക്യാമ്പ്,  ശാസ്ത്രീയ സംഗീത സദസ്സുകള്‍, നൃത്തനൃത്യങ്ങള്‍‍,  ഷോഢശ ക്രിയ ശിബിരം  തുടങ്ങിയവയും ഉണ്ടായിരിക്കും.

 
No more images found
Slide One
Slide One Slide One
Slide One
FOLLOW US
FACEBOOK
CONTACT INFO
Email: tpn.kks1932@gmail.com
XXXVIII/95,
Thamaramkulangara Road,
Tripunithura 682 301.
Reg No: ER 746/1988
Alrights Reserved 2021 | www.kshatriyasamajam.com Contact Us
Powerd by