EVENTS
GALLERY
Detailed View of പൊതുയോഗം
പൊതുയോഗം
പൊതുയോഗം

വാര്‍ഷിക പൊതുയോഗം

കൊച്ചി ക്ഷത്രിയ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗം സമാജം ഹാളില്‍ രണ്ടായിരത്തി പതിനാറു മെയ്‌ 22 തിയതി 10 മണിക്ക് ആരംഭിച്ചു.

ശ്രീ രാജന്‍ ശ്രീറാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ജോയിന്റ് സെക്രട്ടറി അജിത്‌ രാമവര്‍മ്മ സ്വാഗതംപറഞ്ഞു. യോഗം അന്തരിച്ച സമുദായ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്ചു. സെക്രട്ടറി ശ്രീ വിനോദ് വര്‍മ്മ സമാജത്തിന്റെ 15-16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്ന് ശ്രീ ഗിരീഷ്‌ വര്‍മ്മ എണ്‍പത്തിനാലാം വാര്‍ഷിക ആഘോഷങ്ങളുടെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സമാജത്തിന്റെ ഖജാന്‍ജി ശ്രീ ദിലീപ് വര്‍മ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. സമാജത്തിന്റെയും, എണ്‍പത്തിനാലാം വാര്‍ഷിക ആഘോഷത്തിന്റെ കണക്കുകള്‍ പ്രത്യേകം അവതരിപ്പിച്ചു. കൊച്ചി ക്ഷത്രിയ സമാജം കണക്കു പുസ്തകങ്ങളും, രജിസ്റ്റര്‍ തുടങ്ങിയവകളും വേണ്ട രീതിയില്‍ ആണ് പിന്തുടരുന്നത് എന്ന് സമാജം ഓഡിറ്റര്‍  ശ്രീ നന്ദന വര്‍മ, ശ്രീമതി ശോഭ വര്‍മ്മ എന്നിവര്‍ അഭിപ്രായപെട്ടു.

Bye law ഇല്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. 88 ശേഷം വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഒന്ന് കൂടി പഠിച്ചു വീണ്ടും വേണ്ട മാറ്റങ്ങള്‍ വരുത്താം എന്നും തീരുമാനിച്ചു. പ്രവര്‍ത്തന ഫണ്ട്‌ 100 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.            ശ്രീ. ഗിരീഷ്‌ വര്‍മ്മ ‘എറണാകുളം ജില്ലാ ക്ഷത്രിയ ക്ഷേമ സമിതി’യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ജില്ലാ സമിതി മെംമ്പര്‍ഷിപ്പ്  ഫീസ്‌ വര്‍ഷം തോറും 50/- രൂപ എന്ന ജില്ലാ സമിതി നിര്‍ദ്ദേശം യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. ജില്ലാ സമിതിയുടെ ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ജില്ലാ സമിതിയുടെ അംഗം ആയിരിക്കേണ്ടതുണ്ട് എന്നും ശ്രീ ഗിരീഷ്‌ വര്‍മ്മ ചൂണ്ടി കാട്ടി. ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങുവാനുദ്ദേശിക്കുന്ന വിവിധ സംരംഭങ്ങളെ കുറിച്ചും പ്രതിപാദിച്ചു.  

            സമാജം പ്രസിഡന്റ്‌, സെക്രട്ടറി എന്നിവര്‍ക്ക് പുറമെ ശ്രീ രഘുനാഥ് വര്‍മ്മ, K R ജയശ്രീ, ശ്രീ ഗിരീഷ്‌ വര്‍മ്മ എന്നിവരെയും ‘എറണാകുളം ജില്ല ക്ഷത്രിയ സമിതി’ ഭരണ നിര്‍വ്വഹസമിതിയിലേക്ക് യോഗം തിരഞ്ഞെടുത്തു.

 ചര്‍ച്ചകള്‍ക്ക് ശേഷം താഴെ പറയുന്നവരെ 16-17 വര്‍ഷത്തെ പുതിയ ഭരണസമിതിയിലേക്ക് യോഗം തെരഞ്ഞെടുത്തു.

  1. പ്രസിഡന്റ്‌                              :ശ്രീ രമേശ്‌ വര്‍മ
  2. വൈസ് പ്രസിഡന്റ്                :ശ്രീ ഉഷ വര്‍മ
  3. സെക്രട്ടറി                               :ശ്രീ അജിത്‌ വര്‍മ്മ
  4. ജോയിന്റ് സെക്രട്ടറി               :ശ്രീ ജയശ്രീ വര്‍മ
  5. ഖജാന്‍ജി                                :ശ്രീ ദിലീപ് വര്‍മ
  6. മെംബര്‍                                  :ശ്രീ സുജ വര്‍മ്മ
  7. മെംബര്‍                                  :ശ്രീ വിനോദ് വര്‍മ്മ
  8. മെംബര്‍                                  :ശ്രീ k.സരോജം
  9. മെംബര്‍                                  :ശ്രീ K.P.രവി വര്‍മ്മ

     10. മെംബര്‍                                  :ശ്രീ A.R.ഗിരീഷ്‌ വര്‍മ്മ

     11. മെംബര്‍                                  :ശ്രീ K.P.കൃഷ്ണ വര്‍മ്മ

     12. മെംബര്‍                                  :Adv.ശ്രീ രഘുനാഥ് വര്‍മ്മ

     13. മെംബര്‍                                  :ശ്രീ സുമ വര്‍മ്മ

     14. മെംബര്‍                                  :ശ്രീ ഗായത്രി വര്‍മ്മ

     15. മെംബര്‍                                  :ശ്രീ R.R വര്‍മ്മ

     16. മെംബര്‍                                  :ശ്രീ രവി വര്‍മ്മ തമ്പാന്‍

     17. മെംബര്‍                                  :ശ്രീ രാജമോഹന വര്‍മ്മ

     18. മെംബര്‍                                  :ശ്രീ രവി വര്‍മ്മ (Vyttila)

     19. മെംബര്‍                                  :ശ്രീ V.K.ജയരാമന്‍

     20. മെംബര്‍                                  :ശ്രീ ദിലീപ് വര്‍മ്മ (anjeri)

   മഹിളാ വിഭാഗം ഭാരവാഹികളെയും തിരഞ്ഞെടുത്തു. ശ്രീ വിനോദ് വര്‍മ്മ നന്ദി രേഖപ്പെടുത്തി. നീണ്ട 8വര്‍ഷം സെക്രട്ടറി ആയി സേവനം അനുഷ്ടിച്ചശേഷം സ്ഥാനം ഒഴിയുന്ന ശ്രീ വിനോദ് വര്‍മ്മ പുതിയ തെരഞ്ഞെടുത്ത അംഗങ്ങളെ അനുമോദിച്ചു.

 
No more images found
Slide One
Slide One Slide One
Slide One
FOLLOW US
FACEBOOK
CONTACT INFO
Email: tpn.kks1932@gmail.com
XXXVIII/95,
Thamaramkulangara Road,
Tripunithura 682 301.
Reg No: ER 746/1988
Alrights Reserved 2021 | www.kshatriyasamajam.com Contact Us
Powerd by