EVENTS
GALLERY
Detailed View of വാര്‍ഷിക പൊതുയോഗം 2017-18
വാര്‍ഷിക പൊതുയോഗം 2017-18
വാര്‍ഷിക പൊതുയോഗം 2017-18

2017-18 ലെ വാര്‍ഷിക റിപ്പോര്‍ട്ട്‌

2017 മെയ്‌ 28 ന് കൊച്ചി സമാജ മന്ദിരത്തില്‍ വെച്ച് പ്രസിഡന്റ്‌ ശ്രീ രമേശ്‌ വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി അജിത്‌ വര്‍മ്മ റിപ്പോര്‍ട്ടും ഖജാന്‍ജി ശ്രീ ദിലീപ് വര്‍മ്മ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. യോഗം ചര്‍ച്ചകള്‍ക്ക് ശേഷം അത് പാസാക്കി.

തുടര്‍ന്ന്‍ പൊതുയോഗം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ പൂര്‍ണ സമ്മതത്തോടെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്          :ശ്രീ ഗിരിഷ് വര്‍മ്മ

വൈസ് പ്രസിഡന്റ്‌   :ശ്രീമതി സതി വര്‍മ്മ

സെക്രട്ടറി           :ശ്രീ അജിത്‌ രാമവര്‍മ്മ

ഖജാന്‍ജി            :ശ്രീ ദിലീപ് വര്‍മ്മ

ജോയിന്റ് സെക്രട്ടറി   :ശ്രീ R.R.വര്‍മ്മ

 

വനിതാ വിഭാഗം

പ്രസിഡന്റ്‌          :ശ്രീമതി സതി വര്‍മ്മ

സെക്രട്ടറി           :ശ്രീമതി സുജ വര്‍മ്മ

ഈ മാര്ച് 2018വരെ 10 നിര്‍വാഹക സമിതി യോഗങ്ങള്‍ ചേരുകയുണ്ടായി.  

സമൂഹത്തിലെ വിവിധ തുറകളില്‍ ജോലിചെയ്യുന്ന നിര്‍വാഹക സമിതി അംഗങ്ങള്‍, സമാജത്തിന്റെ ഭാവി ലക്കാക്കി നടത്തുന്ന പരിപാടികളില്‍ സജീവ സാന്നിധ്യം കൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും സമാജത്തിനു വേണ്ട രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍, സഹായകമാവും എന്ന കാര്യത്തില്‍ സംശയം ഇല്ല, എങ്കിലും വേണ്ട രീതിയില്‍ കൂടുതല്‍,അംഗങ്ങള്‍ പ്രത്യേകിച്ചും യുവാക്കള്‍, മുഖ്യ ധാരയില്‍, വന്നാലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, നടത്തുവാന്‍ സമാജത്തിനു സാധിക്കുകയുള്ളൂ. വരുന്ന കാലയളവില്‍ സമാജത്തിനു കഴിവുള്ള ഒരു പറ്റം ആളുകളെ, സജീവമായി കൊണ്ടുവരുക എന്നുള്ളത് ഈ സമിതിയുടെ കര്‍ത്തവ്യം ആണ് എന്നുള്ളത് മനസിലാക്കുന്നു. അതിനു വേണ്ടി ശ്രമിക്കും എന്ന് വാഗ്ദാനം നല്‍കുന്നു.

 

ഉച്ച ഊണ് പദ്ധതി

ഏകദേശം ഒന്നര വര്‍ഷമായി തുടരുന്ന ഉച്ച ഊണ് പദ്ധതി ഒരു ദിവസം പോലും മുടക്കം വരുത്താതെ നല്ല രീതിയില്‍ നടുത്തുന്നു എന്ന് അറിയിക്കുന്നതില്‍ ഈ ഭരണ സമിതിക്ക് വളരെ സന്തോഷം ഉണ്ട്. ഇടക്ക് ഊണിന്റെ എണ്ണം അല്പം കുറഞ്ഞെങ്കിലും അംഗങ്ങളുടെ നല്ല  പ്രചരണം കാരണം വീണ്ടും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇനിയും മെച്ചപെട്ട സേവനം നല്‍കാന്‍, പരിശ്രമിക്കും. ഇതിനോടപ്പം പ്രഭാത ഭക്ഷണവും, രാത്രി ഭക്ഷണവും പലരും ആവശ്യപ്പെടുന്നുണ്ട്, അതിനെ കുറിച്ച് സമിതി പഠനം നടത്തി വരുന്നു.

ചികിത്സ സഹായ പദ്ധതി

കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ ആയിരുന്ന ഒരു സമുദായ അംഗത്തിനു ധന സഹായമായി 50000 രൂപ നല്‍കാന്‍ നമുക്കു സാധിച്ചു. ഈ സംരഭത്തില്‍ നിര്‍ലോഭമായി സഹകരിച്ച എല്ലാ അംഗങ്ങളെയും ഈ സമിതി നന്ദി അറിയിക്കുന്നു. നമ്മുടെ സഹായം ലഭിച്ചതിനു ശേഷം മറ്റു സഭകളും വ്യക്തികളും അവര്‍ക്ക് സഹായം നല്‍കുകയുണ്ടായി.

പാവപ്പെട്ട രോഗികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് സഹായം നമുക്ക് ലഭിക്കുന്നുണ്ട്,ചില സാങ്കേതിക കാരണങ്ങളായി അത് തുടങ്ങാന്‍ സാധിച്ചിട്ടില്ല,വരുന്ന ഓണത്തിന് മുന്‍പേ അത് ത്ടങ്ങുവാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.  

ഓണസദ്യ/വിഷു സദ്യ

സമാജത്തിന്റെ നേത്രത്വത്തില്‍ ഓണ സദ്യയും വിഷു സദ്യയും ഇത്തവണ വിതരണം ചെയ്യുകയുണ്ടായി. അംഗങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഈ സേവനം പ്രയോജനം ആയി എന്ന് അറിയുന്നതില്‍ സമാജത്തിനു അതിയായ സന്തോഷം ഉണ്ട്.

വിവിധ ആഘോഷങ്ങള്‍

രാമായണ മാസ ആചരണo, രാമായണ പാരായണവും ക്വിസ് മത്സരത്തോടുകൂടിയും ഭംഗിയായി നടത്തി. പതിവുപോലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സരസ്വതി പൂജയും, അംഗങ്ങളുടെ വിവിധ കലാ പ്രകടനങ്ങളും നടത്തുകയുണ്ടായി. തിരുവാതിര ആഘോഷം, പൂജയോടെയും, എട്ടങ്ങാടി നിവേദ്യം, നോമ്പ് ഭക്ഷണം, അംഗങ്ങളുടെ തിരുവാതിര കളി തുടങ്ങിയവ വളരെ ആവേശത്തോടെ വളരെ അധികം അംഗങ്ങള്‍ പങ്കെടുക്കുകയുണ്ടായി.  സമാജത്തിന്റെ മുതിര്‍ന്ന അംഗങ്ങളായ ശ്രീ മുരളിധര വര്‍മ്മ, സരസ്വതി നമ്ബിഷ്ടതിരി, സുധ വര്‍മ്മ, സുഭദ്രകുട്ടി നമ്ബിഷ്ടാതിരി  തുടങ്ങിയവരെ അവരുടെ പിറന്നാള്‍ ദിനത്തില്‍ ആദരിക്കാന്‍ ഉള്ള ഭാഗ്യം സമാജത്തിനു ലഭിച്ചതില്‍ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാന്‍ കഴിയില്ല.

നാരായണിയ പാരായണം/യാത്രകള്‍

ശ്രീമതി രാജലക്ഷ്മി രാജ നടത്തിവന്ന നാരായണീയം ക്ലാസ്സ്‌ വളരെ നന്നായി എന്ന് എല്ലാ അംഗങ്ങളും ഒരു പോലെ അഭിപ്രായപ്പെട്ടു. അതിന്റെ സമാപനം, അവരെ ആദരിച്ചു കൊണ്ട് നടത്താന്‍ കഴിഞ്ഞതില്‍ ഭരണ സമിതിക്ക് അതിയായ സന്തോഷം ഉണ്ട്. തുടര്‍ന്നും, ഗീത, ഭാഗവത ക്ലാസുകള്‍ നടത്തുവാന്‍ കഴിയുന്ന സാഹചര്യത്തെ കുറിച്ച് ഈ ഭരണ സമിതി ശ്രമിച്ചു കൊണ്ടിരിക്കുന്നു.

നാലമ്പലം യാത്ര/ ശബരിമല യാത്ര

വനിതാ വിഭ്ഗത്തിന്റെ നേത്രത്വത്തില്‍ നാലമ്പലം യാത്രയും. അവരുടെ സഹകരണത്തോടെ ശബരിമല യാത്രയും നടത്തുകയുണ്ടായി. അയപ്പ  പൂജയോടെ നടത്തിയ ശബരിമല യാത്ര എന്ത് കൊണ്ടും ഒരു നല്ല അനുഭവം ആയിരുന്നതായി പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളിലും ഇതു തുടരാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

മംഗല്യം

സമാജം നടത്തി വരുന്ന ഓണ്‍ലൈന്‍ വിവാഹ ബ്യൂറോ മംഗല്യത്തിനു വളരെ അധികം ആളുകള്‍ക്ക് പ്രയോജനം നല്‍കാന്‍ കഴിയുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്. ഇതിനകം 25 കല്യാണങ്ങള്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടന്നു എന്നരിയിക്കുന്നതില്‍ അഭിമാനം ഉണ്ട്. ഇതു നന്നായി നടത്തി വരുന്ന വനിതാ വിഭാഗത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

അറ്റകുറ്റ പണികള്‍

സമാജത്തിന്റെ മുന്‍ വശം tile വിരിച്ചു മഴക്കാലത്തും അംഗങ്ങള്‍ക്ക്ബുദ്ധിമുട്ടില്ലാതെ നടക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ പണി ചെയ്തു. അടുക്കളയുടെ ഭാഗവും, മേല്‍ക്കൂരയും നല്ല രീതിയില്‍ പണി നടത്തി. സ്റ്റേജ് കുറച്ചുകൂടി ഭാഗം ചേര്‍ക്കുകയും പ്രായമായവര്‍ക്ക് ഉപയോഗിക്കാന്‍ വിധത്തില്‍ പടികള്‍ക്കു വീതി കൂട്ടി, കയവരി പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശോച്ച്യലയവും മുതിര്‍ന്ന അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാന്‍ പാകത്തിന് പണികള്‍ നടത്തുകയുണ്ടായി.

ശ്മശാനം

ശ്രീ K.P കൃഷ്ണവര്‍മ്മയുടെ അധ്യക്ഷതിയില്‍ രൂപം കൊണ്ട ശ്മശാന സമിതി, തുളു ബ്രാഹ്മണരുമായി ചേര്‍ന്ന നടത്തിയ ശ്രമഫലമായി, ഷോഡശ ക്രിയയോടെ സംസ്കാരം നടത്തുവാന്‍ തുളു ബ്രാഹ്മണ സഭയുടെ ശ്മശാനം ഉപയോഗിക്കാന്‍ അനുവാദം നമുക്ക് ലഭിച്ചു. ശ്മശാനത്തിന് മേല്‍ക്കൂരയും,പുക കുഴലുകളും നിര്‍മിച്ചു, നനയാതെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ട പണികള്‍ നടത്തിയിട്ടുണ്ട്, അതിലേക്കായി ആദ്യ ഘട്ടം 50000/- സമാജം തുളു ബ്രാഹ്മണ സഭക്ക്  നല്‍കിയിട്ടുണ്ട്.

ഈ അവസരത്തില്‍ ഇതിനു വേണ്ടി ശ്രമിച്ച ശ്രീ കൃഷ്ണവര്‍മ്മ, ശ്രീ രവി വര്‍മ്മ, ശ്രീമതി രാജലക്ഷ്മി എന്നിവരെ സമിതി പ്രത്യകം അഭിനന്ദിക്കുന്നു. 

വനിതാ വിഭാഗം

വനിതാ വിഭാഗം വളരെ ശ്ലാഘനീയമായ പ്രവര്‍ത്തനം ആണ്, നടത്തി വരുന്നത്. അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ സെക്രട്ടറി ശ്രീമതി സുജ അവതരിപ്പിക്കുന്നത്‌ കൊണ്ട് കൂടുതലായി ഇവിടെ രേഖപ്പെടുത്തിയിട്ടില്ല.. സമാജത്തിന്റെ നടത്തിപ്പിന് അവര്‍ നല്‍ക്കുന്ന പിന്തുണ എത്ര പറഞ്ഞാലും മതിയാവില്ല.

കേന്ദ്ര സഭ:

കുറെ നാളുകളായി കേന്ദ്ര സഭയുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നത്, കൊച്ചി സമാജത്തില്‍ വെച്ച് ചേര്‍ന്ന കേന്ദ്ര സഭ നേതാക്കളുമായി നടത്തിയ യോഗത്തില്‍ വെച്ച് നമ്മുടെ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുകയും, അത് അനുഭാവ പൂര്‍വ്വം പരിഗണിക്കാം എന്ന ഉറപ്പിനെ തുടര്‍ന്ന്, സമാജം കേന്ദ്ര സഭയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തൃശൂര്‍ വെച്ച് നടത്തിയ സംസ്ഥാന സമ്മേളനത്തില്‍ കൊച്ചി സമാജത്തില്‍ നിന്ന് വളരെ അധികം ആളുകളെ പങ്കെടുപ്പിക്കാനും സാധിച്ചു, നമ്മുടെ സമാജത്തിലെ അംഗങ്ങളായ ശ്രീമതി പദ്മജ വര്‍മ്മ/രഘു വര്‍മ്മ യുടെ മകള്‍ ദിവ്യവര്‍മ്മ- ശ്രീമതി ഗീത വര്‍മ്മ/സതീഷ്‌ വര്‍മ്മ യുടെ മകള്‍ ആതിര വര്‍മ്മക്കും കേന്ദ്ര സഭയുടെ scholarship ലഭിക്കുകയുണ്ടായി, അവരെ സമാജം അഭിനന്ദിക്കുകയും, തുടര്‍ന്നും ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

മെമ്പര്‍ ബെനെഫിറ്റ് ഫണ്ട്‌, കാളന്‍, ഉപ്പേരി,ഉപ്പിലിട്ടത്‌, സെറ്റ് മുണ്ട് തുടങ്ങിയവയുടെ വില്‍പ്പന, നമ്മുടെ ഹാള്‍ ഉപയോഗിക്കുന്നതിനു ലഭിക്കുന്ന സംഭാവന തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സഹായമാണ് നല്‍കി വരുന്നത്. കുറച്ചു കൂടി സഹായം അംഗങ്ങളില്‍ നിന്ന് ഉണ്ടാകണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട്, ഈ റിപ്പോര്‍ട്ട്‌ പൊതു യോഗത്തിനു സമര്‍പ്പിക്കുന്നു.

നമസ്ക്കാരം. 

 

 

 

 

 

 

 

 

 

 

 
No more images found
Slide One
Slide One Slide One
Slide One
FOLLOW US
FACEBOOK
CONTACT INFO
Email: tpn.kks1932@gmail.com
XXXVIII/95,
Thamaramkulangara Road,
Tripunithura 682 301.
Reg No: ER 746/1988
Alrights Reserved 2021 | www.kshatriyasamajam.com Contact Us
Powerd by